Advertisment

അന്തേവാസികളെ മർദ്ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേഥയാ കേസെടുത്തു...സൂപ്രണ്ടിനെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് കമ്മീഷൻ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കൊച്ചി കോർപ്പറേഷന് കീഴിലുളള പളളുരുത്തി അഗതിമന്ദിരത്തിലെ അന്തേവാസിക്ക് മർദനമേറ്റ സംഭവത്തിൽ അഗതിമന്ദിരത്തിന്‍റെ ചുമതലയുളള സൂപ്രണ്ടിനെ സസ്പെന്‍റ് ചെയ്തു.

കൊച്ചി കോർപ്പറേഷനാണ് സൂപ്രണ്ടിനെ സസ്പെന്‍റ് ചെയ്തത് .

Advertisment

publive-image

 

സംഭവത്തില്‍ വനിതാ കമ്മീഷൻ സ്വമേഥയാ കേസെടുത്തു. കമ്മീഷൻ അംഗങ്ങൾ ഇവിടം സന്ദർശിച്ച് തെളിവെടുക്കും. അഗതിമന്ദിരത്തിന്‍റെ ചുമതലയുളള സൂപ്രണ്ട് അൻവർ ഹുസൈനെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ഇന്നലെയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം കൊച്ചിയിൽ അരങ്ങേറിയത്. പളളുരുത്തി അഗതി മന്ദിരത്തിലെ അന്തേവാസികളായ ചേർത്തല സ്വദേശിയായ അമ്മയ്ക്കും മകൾക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മർദ്ദനമേറ്റത്.

Advertisment