Advertisment

എറണാകുളം മുനമ്പം കുഴപ്പിള്ളി ബീച്ചിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി: മ്യതദേഹത്തിൽ മുറിവുകളും അക്രമം നടന്നതിന്റെ ലക്ഷണങ്ങളും: കൊലപാതകമാണെന്ന് സംശയം: സമീപത്ത് മരത്തടിയും പൊട്ടിയ ട്യൂബ് കഷ്ണങ്ങളും: മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: എറണാകുളം മുനമ്പം കുഴപ്പിള്ളി ബീച്ചിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചയാളുടെ ശരീരത്തിൽ മുറിവുകളും അക്രമം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതശരീരത്തിൽ തലയിലും കൈയിലുമാണ് പരിക്കുള്ളത്. സമീപത്ത് മരത്തടിയും പൊട്ടിയ ട്യൂബ് കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisment