Advertisment

ബ്യൂട്ടി സലൂൺ വെടിവയ്പു കേസിന്റെ അന്വേഷണത്തിനിടയിൽ കാസർകോട് ആയുധ ശേഖരം കണ്ടെത്തി ; പിടിച്ചെടുത്തവയിൽ മൊബൈൽ ഫോണുകളും വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകളും

New Update

കൊച്ചി: ബ്യൂട്ടി സലൂൺ വെടിവയ്പു കേസിന്റെ അന്വേഷണത്തിനിടയിൽ കാസർകോട് ആയുധ ശേഖരം കണ്ടെത്തി. നടി ലീന മരിയാ പോളിന്റെ കടവന്ത്രയിലുള്ള ബ്യൂട്ടി സലൂൺ വെടിവയ്പുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ബിലാൽ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് അയുധ ശേഖരം പിടിച്ചെടുത്തത്.

Advertisment

publive-image

കാസർകോട്- കർണാടക അതിർത്തിയിലെ പൈഗളിഗയിലെ വീട്ടിൽ പിസ്റ്റൾ, വാളുകൾ, കഠാര, മൊബൈൽ ഫോണുകൾ, വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകൾ എന്നിവയാണ് കണ്ടെത്തിയത്. ബ്യൂട്ടി സലൂണിൽ വെടി ഉതിർക്കാനുള്ള ക്വട്ടേഷൻ ബിലാലിനു നൽകിയത് കാസർകോട്ടെ മോനായിയാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.

വീടു കണ്ടപ്പോൾ തന്നെ അതു ക്രിമിനൽ സംഘങ്ങൾ താവളമടിക്കുന്ന സ്ഥലമാണെന്നു മനസിലായി. പൊലീസ് എത്തുമ്പോൾ 17 വയസുള്ള ആൺകുട്ടി മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഇയാളുടെ മൊഴികൾ വസ്തുതാപരമായിരുന്നില്ല.

ഇതിനിടെ കസ്റ്റഡി കാലാവധി കഴിഞ്ഞ ബിലാലിനെ കോടതിയിൽ ഹാജരാക്കി. ബ്യൂട്ടി സലൂണിൽ വെടിവയ്പു നടത്തിയ ബിലാലും വിപിൻ വർഗീസും കഴിഞ്ഞയാഴ്ചയാണ് അറസ്റ്റിലായത്. ഇവരുടെ സഹായി അൽത്താഫും അറസ്റ്റിലായി.

Advertisment