Advertisment

കനത്ത മഴ: കൊച്ചിയില്‍ റോഡ് തകര്‍ന്നു, പാര്‍ക് ചെയ്തിരുന്ന കാറുകള്‍ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കൊച്ചിയില്‍ കനത്ത മഴയില്‍ ഇടപ്പളളി വട്ടേക്കുന്നത്തെ റോഡ് തകര്‍ന്നു. ഇവിടെ പാര്‍ക് ചെയ്തിരുന്ന കാറുകള്‍ പത്തടി താഴ്ചയിലേക്ക് വീണു.

Advertisment

publive-image

ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ ഇന്ന് ഉച്ചയായിട്ടും തുടരുകയാണ്. നഗരത്തിലെ പ്രധാന റോഡുകള്‍ വെളളക്കെട്ടായി. ഇതോടെ ഗതാഗതകുരുക്ക് നഗരത്തില്‍ രൂക്ഷമായിരിക്കുകയാണ്. ഇടപ്പളളി, പാലാരിവട്ടം, പനമ്പിളളി നഗര്‍ എന്നിവിടങ്ങളില്‍ പുഴയ്ക്ക് സമാനമായാണ് വെളളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും വെളളക്കെട്ട് രൂക്ഷമാണ്. പുഴയ്ക്ക് സമാനമായി വെളളം ഒഴുകുന്ന ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

kochi heavy rain
Advertisment