Advertisment

അവന്‍ കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞു; അവനിപ്പോള്‍ പഴയ ആസിഫല്ലെന്ന് ഞാന്‍ മമ്മിയോട് പറഞ്ഞു, ഒരു നടന്‍ എന്ന നിലയില്‍ ആസിഫ് ഒത്തിരി പുരോഗമിച്ചെന്നും മംമ്ത

author-image
neenu thodupuzha
New Update

publive-image

Advertisment

'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും നായിക നായകന്‍മാരാകുന്ന ചിത്രമാണ് 'മഹേഷും മാരുതിയും'. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചുള്ള അഭിമുഖത്തില്‍ ഒരു ആക്ടര്‍ എന്ന നിലയില്‍ ആസിഫ് അലിയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മംമ്താ മോഹന്‍ദാസ്.

കെട്ടിയോളാണെന്റെ മാലാഖ കണ്ടപ്പോള്‍ ആസിഫിലൊരു പ്രൊനൗണ്‍സ്ഡ് ആയിട്ടുള്ള പെര്‍ഫോമന്‍സ് കണ്ടത്. ആസിഫ് അലി കരയുമ്പോള്‍ നമ്മുടെ കണ്ണുകളും നിറയും. അഭിനയം കണ്ടിട്ട് അവനിപ്പോള്‍ പഴയ ആസിഫല്ലെന്ന് ഞാന്‍ മമ്മിയോട് പറഞ്ഞു. കണ്ണുകളില്‍ ഇപ്പോഴും ഒരു ഇന്നസെന്റ്‌സും ബ്യൂട്ടിയുമുണ്ട്.

അതുപോലുള്ള കുറച്ച് മൊമന്റ്സ് ഈ സിനിമയിലുമുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ ആസിഫ് ഒത്തിരി പുരോഗമിച്ചു. ഒരുപാട് നല്ല സിനിമകളാണ് ആസിഫ് ചെയ്തു കൊണ്ടിരിക്കുന്നത്. അവന്റെ കരിയര്‍ ഇവിടെ വരെ എത്തിയതില്‍ സന്തോഷമുണ്ടെന്നും മംമ്ത പറയുന്നു.

Advertisment