Advertisment

ചക്കി അവന് മലയാളമൊക്കെ പഠിപ്പിച്ച് കൊടുത്തു; ലാസ്റ്റ് ദിവസം അവന്‍ എന്നോട് പറഞ്ഞു ചക്കിയെ കെട്ടിച്ചുകൊടുക്കണമെന്ന് ജയറാം

author-image
neenu thodupuzha
Updated On
New Update

നടന്‍ ജയറാമും കുടുംബവും എല്ലായ്‌പ്പോഴും യാത്രകള്‍ പോകുന്നവരും സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങൾ ഷെയര്‍ ചെയ്യുന്നവരുമാണ്. തങ്ങള്‍ കുടുംബമായി ഒരു ആഫ്രിക്കന്‍ യാത്ര പോയപ്പോഴുണ്ടായ രസകരമായ നിമിഷങ്ങളെക്കുറിച്ച് ജയറാം പങ്കുവച്ച വിശേഷങ്ങളാണിപ്പോള്‍ ശ്രദ്ദേയമായിരിക്കുന്നത്.

Advertisment

publive-image

അന്ന് ആഫ്രിക്കന്‍ യാത്രയില്‍ ടൗണില്‍ താമസിച്ച് സ്ഥലങ്ങള്‍ കാണാന്‍ വേണ്ടിയാണ് കാടിനുള്ളിലേക്ക് പോയത്. കാട്ടില്‍ തന്നെ താമസിച്ച് സ്ഥലങ്ങള്‍ കാണാമെന്ന് വച്ച് റൂം ബുക്ക് ചെയ്തു. നക്രു എന്നൊരു സ്ഥലത്താണ് താമസം.

ഞങ്ങള്‍ക്ക് നാല് പേര്‍ക്കും റൂമല്ല ടെന്റാണ് കിട്ടിയത്. രണ്ട് റൂമായിരുന്നു ബുക്ക് ചെയ്തത്. ഒരു സെക്കന്‍ഡുകൊണ്ട് നാലു പേരും ഒരു ടെന്റിലേക്ക് എത്തി. രാത്രിയായപ്പോള്‍ അശ്വതിക്കും മക്കള്‍ക്കും പേടിയായി. ഇതോടെ താന്‍ പോയി ഇവിടെ എന്ത് സെക്യൂരിറ്റിയാണുള്ളതെന്ന് ചോദിച്ചു. അവര്‍ ഇപ്പോള്‍ വരുമെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോഴേക്കും നാല് ഘടാഘടിയന്മാര്‍ തോക്കൊക്കെയായി വന്നു. അതാണ് അവര്‍ തരുന്ന സെക്യൂരിറ്റി. ഇതോടെ ഞങ്ങള്‍ അവരെ പേടിക്കാന്‍ തുടങ്ങി.

publive-image

പിന്നെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുമായി നല്ല കമ്പനിയായി. മാസൈ മാരാ എന്ന സ്ഥലത്തേക്ക് പോയപ്പോഴും നല്ല രസകരമായ അനുഭവങ്ങളാണുണ്ടായത്. മാസൈ എന്ന ട്രൈബില്‍പെട്ട കാടിനെ ആശ്രയിച്ച് കഴിയുന്നവരാണ് അവിടെയുള്ളത്. പതിനഞ്ച് പശുവുള്ളവര്‍ക്ക് ഒരു കല്യാണം കഴിക്കാമെന്നതാണ് അവരുടെ രീതി.

പശുവിന്റെ എണ്ണം കൂടുമ്പോള്‍ ഭാര്യമാരുടെ എണ്ണവും കൂടും. ആ കൂട്ടത്തില്‍ ഒരു യുവാവാണ് ഞങ്ങളെ സ്ഥലമൊക്കെ കൊണ്ട് കാണിച്ചു തരുന്നത്. അവന് നാല് ഭാര്യമാരുണ്ട്. ചെറിയ പ്രായമാണ് അവന്. അവന്‍ ഒരിക്കല്‍ ഒരു സിംഹത്തെ കീഴ്പ്പെടുത്തി കൊന്നതോടെ സിംഹമെന്ന പേരും അവന് കിട്ടിയിരുന്നു.

അങ്ങനെയാണ് അവന്‍ നാല് വിവാഹം കഴിച്ചത്. അഞ്ച് ദിവസത്തോളം കൂടെയുണ്ടായിരുന്നതോടെ നല്ല കമ്പനിയായി അവനോട്. മകള്‍ അവന് മലയാളം വാക്കുകളൊക്കെ പഠിപ്പിച്ചു കൊടുത്തിരുന്നു.

ഞങ്ങള്‍ പോകേണ്ട അവസാന ദിവസം വന്ന് എന്നോട് പറഞ്ഞു അവനൊരു ആഗ്രഹമുണ്ട് സാധിച്ച് തരണമെന്നാണ്. പണമോ ജോലിയോ ആയിരിക്കുമെന്ന് കരുതി ഞാന്‍ തീര്‍ച്ചയായും എന്ന് പറഞ്ഞു. ഉടനെ അവന്‍ പറഞ്ഞത് നിങ്ങളുടെ മോളെ എനിക്ക് കെട്ടിച്ച് തരണമെന്നാണ്.

അതുവരെ മലയാളമൊക്കെ പഠിപ്പിച്ച് സിംഹം എന്ന് വിളിച്ചു നടന്നിരുന്ന ചക്കി പിന്നെ അവന്റെ പേര് കേള്‍ക്കുമ്പോഴേക്കും ഓടു മെന്നും ജയറാം പറയുന്നു.

Advertisment