Advertisment

നമ്മുടെ കൈയിലിരിപ്പ് കൂടി നന്നാകണമല്ലോ? ഞാനൊന്ന് വർക്ക് ഷോപ്പിൽ കയറിയിരിക്കുകയായിരുന്നു; കൈയിലിരിപ്പ് എന്ന് പറഞ്ഞാൽ കൃത്യ സമയത്ത് ആഹാരം കഴിക്കുക, മരുന്ന് കഴിക്കുക ഇങ്ങനെയുള്ളവ; ഈ നല്ല ശീലങ്ങളൊന്നും ഇല്ലാത്തതിനാൽ ഒരു ഷൂട്ടിന് പോകേണ്ട തലേ ദിവസം വയ്യാതെ ആയി; തലേ ദിവസം മുതൽ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ലായിരുന്നു; കരിക്ക് കുടിച്ചാൽ പോലും ഛർദിക്കുമായിരുന്നു; തന്റെ ഉഴപ്പും മടിയും കാരണം തനിക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ വിശദീകരിച്ച് സുബിയുടെ പഴയ വീഡിയോ വൈറല്‍

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: സുബി സുരേഷിന്റെ മരണ വാർത്തയുടെ ഞെട്ടൽ മലയാളികൾക്ക് ഇതുവരെ വിട്ടു മാറിയിട്ടില്ല. തന്റെ ജീവിതശൈലി കൊണ്ട് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായ വ്യക്തിയാണ് താനെന്ന് സുബി സുരേഷ് പ്രേക്ഷകരോട് മുൻപ് പറഞ്ഞിരുന്നു.ഈ വിഡിയോ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.

Advertisment

publive-image

സ്വന്തം ഫേസ്ബുക്ക് പേജിലാണ് സുബി തന്റെ ആരോഗ്യ വിവരങ്ങൾ പങ്കുവച്ചുകൊണ്ട് മുൻപ് വിഡിയോ പോസ്റ്റ് ചെയ്തത്. മരണം സഭവിക്കുന്നതിന് 7 മാസങ്ങൾ മുൻപുള്ള വിഡിയോയിലാണ് സുബി തന്റെ ഉഴപ്പും മടിയും കാരണം തനിക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ വിശദീകരിച്ചത്. ഞാനൊന്ന് വർക്ക് ഷോപ്പിൽ കയറിയിരിക്കുകയായിരുന്നു.

നമ്മുടെ കൈയിലിരിപ്പ് കൂടി നന്നാകണല്ലോ? കൈയിലിരിപ്പ് എന്ന് പറഞ്ഞാൽ കൃത്യ സമയത്ത് ആഹാരം കഴിക്കുക, മരുന്ന് കഴിക്കുക ഇങ്ങനെയുള്ളവ. ഈ നല്ല ശീലങ്ങളൊന്നും ഇല്ലാത്തതിനാൽ ഒരു ഷൂട്ടിന് പോകേണ്ട തലേ ദിവസം വയ്യാതെ ആയി. തലേ ദിവസം മുതൽ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ലായിരുന്നു. കരിക്ക് വെള്ളം കുടിച്ചാൽ പോലും ഛർദിക്കുമായിരുന്നു. ഞാൻ ഇസിജി എല്ലാം എടുത്ത് നോക്കിയപ്പോൾ കുഴപ്പമൊന്നും ഉണ്ടായാരുന്നില്ല.

കുറച്ച് പൊട്ടാസ്യം കുറവുണ്ടായിരുന്നു. അത് കഴിഞ്ഞും ഞാൻ മരുന്നൊനും കൃത്യമായി കഴിച്ചില്ല. ഷൂട്ടും കാര്യങ്ങളുമായൊക്കെ നടന്നു. കുറേ നാളായി പ്രോഗ്രാം ഇല്ലാതിരുന്നതിനാൽ ഇപ്പോൾ കിട്ടുന്ന പ്രോഗ്രാമെല്ലാം എടുക്കും. അതുകൊണ്ട് തന്നെ ആഹാരമൊന്നും കൃത്യമായി കഴിക്കാതെ ജോലി ചെയ്യുമായിരുന്നു. ആഹാരം കൃത്യമായി കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലമുണ്ടായി. പാൻക്രിയാസിൽ ഒരു ചെറിയ കല്ലുണ്ടെന്ന് കണ്ടെത്തി. ഇതുവരെ അപകടകാരിയല്ല. അത് എടുത്ത് കളയാവുന്നതേയുള്ളു.

മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ ശരീരത്തിൽ കുറവാണ്. തണുപ്പ് വരുമ്പോൾ ശരീരം കോച്ചിപ്പിടിക്കാൻ തോന്നിയിരുന്നു. പൊട്ടാസ്യമെല്ലാം ട്രിപ്പ് ഇട്ട് കയറ്റേണ്ടി വന്നിരുന്നു. അത് വേദനിപ്പിക്കുന്നതായിരുന്നു. ഇപ്പോൾ മൂന്ന് നേരം കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ട്. ഉഴപ്പ് കാരണവും മടി ആയിട്ടും ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ജീവിച്ചു.

അതാണ് ശരീരത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. എന്റെത് പോലെ ആഹാരത്തിന്റെ കാര്യത്തിൽ ഉഴപ്പുന്നവരുണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഈ വിഡിയോ. കൃത്യസമയത്ത് ആഹാരം കഴിക്കണം. ഫ്രൂട്ട്‌സ്, നട്ട്‌സ്, ചോറ്, ചീര, സാലഡ് പോലെ കിട്ടുന്നവയെല്ലാം കഴിക്കാൻ ശ്രമിക്കുക. ഞാൻ അനുഭവിച്ചത് നിങ്ങളോട് ഷെയർ ചെയ്യുകയാണ് എന്നാണ് അന്ന് സുബി സുരേഷ് പറഞ്ഞത്.

Advertisment