Advertisment

ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റിന് 304 കോടിയുടെ അറ്റാദായം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്‍റെ ലാഭം ഈ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 39 ശതമാനം ഉയര്‍ന്ന് 304 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 219 കോടി രൂപയായിരുന്നു.

Advertisment

2018 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ത്രൈമാസ മൊത്ത വരുമാനം 32 ശതമാനം ഉയര്‍ന്ന് 1831 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 1389 കോടി രൂപയായിരുന്നു.

കമ്പനിയുടെ വാഹന വായ്പ ആസ്തി 11 ശതമാനം ഉയര്‍ന്ന് 6240 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 5607 കോടി രൂപയായിരുന്നു.

ഭവന വായ്പയിലൂടെ കമ്പനിയുടെ ആസ്തി 19 ശതമാനം ഉയര്‍ന്ന് 954 കോടിയും, മറ്റു വായ്പകളിലുടെ കമ്പനിയുടെ ആസ്തി 27 ശതമാനം ഉയര്‍ന്ന് 451 കോടിയുമായി.

Advertisment