Advertisment

പണം തന്റേതാണെന്നും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട്‌ കോടതിയില്‍ സമീപിച്ചത് പരപ്രേരണ മൂലം; കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടിയുടെ രേഖകള്‍ ഇല്ലാത്തത് കൊണ്ടാണ് കോടതിയില്‍ ഹാജരാവാത്തത് ; കൊടകരയിലെ 3.5 കോടി തന്റേതല്ലെന്ന് ധര്‍മരാജന്‍

New Update

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം പ്രതിക്കൂട്ടിലായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി രൂപയുടെ അവകാശവാദം നിഷേധിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരനായ ധര്‍മ്മരാജന്‍. കവര്‍ച്ച ചെയ്യപ്പെട്ട പണം തന്റെതല്ലെന്നാണ് ധര്‍മ്മരാജന്‍ അന്വേഷണസംഘത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന മൊഴി.

Advertisment

publive-image

പണം തന്റേതാണെന്നും തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമീപിച്ചത് പരപ്രേരണ മൂലമാണ്. കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടിയുടെ രേഖകള്‍ ഇല്ലാത്തത് കൊണ്ടാണ് കോടതിയില്‍ ഹാജരാവാത്തത് . അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കൊടകരയില്‍ വച്ച കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം കൊണ്ടുവന്ന പണമാണ് എന്നും ധര്‍മരാജന്‍ വ്യക്തമാക്കുന്നു.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാലത്തും ബിജെപിക്കായി വന്‍ തോതില്‍ ഹവാലപണം കേരളത്തിലെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

black money case
Advertisment