Advertisment

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ ദളിത്-ആദിവാസി പ്രക്ഷോഭം ശക്തമാക്കും- കൊടിക്കുന്നില്‍ സുരേഷ് എം.പി

New Update

തിരുവനന്തപുരം : കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍.അംബേദ്കറെ അപമാനിച്ച് ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുന്ന ആര്‍.എസ്സ്.എസ്സ്/ സംഘപരിവാര്‍ നടപടികള്‍ക്കെതിരെ കേരളത്തിലെ ദളിത്/ആദിവാസി നേതാക്കളെ അണിനിരത്തി എറണാകുളത്തും കോഴിക്കോട്ടും ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

Advertisment

publive-image

അംബേദ്കറുടെ ഭരണഘടനയാണ് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്ക് മറുപടിയെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുവാദത്തില്‍ രാജ്യത്തെ ഒരു മതരാഷ്ട്രമാക്കി മാറ്റുവാനുള്ള ആര്‍.എസ്സ്.എസ്സിന്‍റെ നീക്കത്തിനെതിരെ കേരളത്തിലെ ദളിത്/ആദിവാസി വിഭാഗങ്ങളെ അണിനിരത്തി വ്യാപകമായ പ്രചരണങ്ങള്‍ കേരളത്തിലുടനീളം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധി എന്ന പദവിയുള്ള ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവന് മുന്നില്‍ സംഘടിപ്പിച്ച ഭരണഘടനാ സദസ്സും ഉപവാസവും വമ്പിച്ച വിജയമായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടക്കമുള്ള ദളിത്/ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ ഉപവാസത്തില്‍ പങ്കെടുത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെയും, ഭരണഘടനാ സംരക്ഷണത്തിനുമായി പ്രത്യക്ഷ സമരത്തിലേര്‍പ്പെടുന്നതിന്‍റെ തുടക്കമാണ് രാജ്ഭവന് മുന്നിലെ സമരമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment