Advertisment

അലനും താഹക്കുമെതിരായ യു.എ.പി.എ: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല കേസില്‍ യു.എ.പി.എ ചുമത്തിയത്...ഈ നടപടി സര്‍ക്കാര്‍ തിരുത്തുമെന്ന്​ കോടിയേരി

New Update

തിരുവനന്തപുരം: കോഴിക്കോട്​ പന്തീരാങ്കാവില്‍ സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്​റ്റ്​ ബന്ധമാരോപിച്ച്‌​ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​ത സംഭവത്തില്‍ തിരുത്തലുണ്ടാകുമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി​ കോടിയേരി ബാലകൃഷ്​ണന്‍.

Advertisment

publive-image

ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ്​ കോടിയേരിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല കേസില്‍ യു.എ.പി.എ ചുമത്തിയതെന്ന്​ കോടിയേരി ലേഖനത്തില്‍ വ്യക്​തമാക്കുന്നു.

നേരത്തെ ചിലര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത്​ സര്‍ക്കാര്‍ പുനഃപരിശോധിച്ചിരുന്നു. നിയമപരമായ വിലയിരുത്തലി​ന്‍റെ അടിസ്ഥാനത്തിലാണ്​ പൊലീസ്​ യു.എ.പി.എ ചുമത്തിയത്​. യു.എ.പി.എ കരിനിയമമാണെന്ന സി.പി.എം നിലപാടില്‍ മാറ്റമില്ലെന്നും കോടിയേരി പറഞ്ഞു. തീവ്രആശയമുള്ളവര്‍ സി.പി.എം ഉള്‍പ്പടെയുള്ള പാര്‍ട്ടികളില്‍ ചേക്കേറിയിട്ടുണ്ട്​.

kodiyeri
Advertisment