Advertisment

നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ .?; വലതുപക്ഷ ഏകീകരണത്തിന്റെ ഭാഗമായാണ് അമൃതാന്ദമയി പങ്കെടുക്കുന്നതെന്ന് കോടിയേരി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മാതാ അമൃതാനന്ദമയി അയ്യപ്പഭക്തസംഗമത്തില്‍ പങ്കെടുക്കുന്നതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്ന് കോടിയേരി ചോദിച്ചു. വലതുപക്ഷ ഏകീകരണത്തിന്റെ ഭാഗമായാണ് അമൃതാന്ദമയി പങ്കെടുക്കുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

Advertisment

publive-image

അതേസമയം, ശബരിമല ആചാര സംരക്ഷണത്തിനായി ശബരിമല കര്‍മ്മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. അയ്യപ്പഭക്ത സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും. ആദ്ധ്യാത്മിക നേതാക്കളെയും മതനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അയ്യപ്പസംഗമത്തിന് ആര്‍ എസ് എസ് ആണ് ചുക്കാന്‍ പിടിക്കുന്നത്.

നാലു ലക്ഷം അയ്യപ്പഭക്തരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നത്. സംഗമത്തിന്റെ മന്നോടിയായി ഇന്നലെ വൈകിട്ട് നഗരത്തില്‍ മഹിളാ വാഹന വിളംബര ജാഥ നടന്നു. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള അയ്യപ്പഭക്തരെ അണിനിരത്തി വിശാലമായ സമ്മേളനമാണ് ലക്ഷ്യമിടുന്നത്.

Advertisment