Advertisment

യൂണിവേഴ്സിറ്റി കോളേജ് അടച്ചുപൂട്ടി മ്യൂസിയമാക്കണമെന്നുള്ള കെ.എസ്.യുവിന്റെ ആവശ്യം നടക്കില്ല ; കേരള സര്‍വകലാശാലയില്‍ നടക്കുന്ന കെ.എസ്.യു സമരത്തെ പരിഹസിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ നടക്കുന്ന കെ.എസ്.യു സമരത്തെ പരിഹസരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Advertisment

publive-image

സമരം നടത്തുന്നത് മുന്‍ കെ.എസ്.യുക്കാരാണെന്നും കോളേജ് അടച്ചുപൂട്ടി മ്യൂസിയമാക്കണമെന്നുള്ള കെ.എസ്.യുവിന്റെ ആവശ്യം നടക്കില്ലെന്നും കോടിയേരി പറഞ്ഞു. സെക്രട്ടേറിയറ്റിനുള്ളിലേയ്ക്ക് സമരവുമായി കടന്നത് അഭിഭാഷകയാണെന്നും കോടിയേരി പറഞ്ഞു.

അഭിമന്യു വധത്തിന്റെ പേരില്‍ മഹാരാജാസ് അടച്ചുപൂട്ടി വാഴ വെച്ചോയെന്നും കെ.എസ്.യുവിനെ പരിഹസിച്ചു കോടിയേരി ചോദിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് അധ്യയനത്തിനായി ഇന്നാണ് തുറന്നത്. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും കടത്തിവിട്ടത്. ഇനി മുതല്‍ ഇങ്ങനെയായിരിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.

Advertisment