Advertisment

കോൺ​ഗ്രസുകാരെ വിശ്വസിക്കാൻ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ടോം വടക്കൻ ; ഇന്നലെ വരെ ബിജെപിയെ കുറ്റം പറഞ്ഞിരുന്ന വടക്കൻ നിമിഷ നേരം കൊണ്ടാണ് മോദി ആരാധകനായി മാറിയത് ;കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് കോൺ​ഗ്രസുകാർ ബിജെപിയായി മാറുന്നു ; അഞ്ച് വർഷത്തിനിടെ 200 കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിൽ എത്തിയെന്ന് കോടിയേരി 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

പൊന്നാനി: കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് കോൺ​ഗ്രസുകാർ ബിജെപിയായി മാറുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺ​ഗ്രസുകാരെ വിശ്വസിക്കാൻ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ടോം വടക്കൻ. ഇന്നലെ വരെ ബിജെപിയെ കുറ്റം പറഞ്ഞിരുന്ന വടക്കൻ നിമിഷ നേരം കൊണ്ടാണ് മോദി ആരാധകനായി മാറിയതെന്നും കോടിയേരി പറഞ്ഞു.

Advertisment

publive-image

അഞ്ച് വർഷത്തിനിടെ 200 കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസിന്റെ തീരുമാനം നടപ്പിലാക്കാൻ മാത്രമേ മുസ്ലിം ​ലീ​ഗിന്  സാധിക്കുകയുള്ളൂവെന്നും കോടിയേരി കൂട്ടിച്ചേർത്തു.

മുത്തലാഖ് വിഷയത്തിൽ ഇത് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പരിഹസിച്ചു. പൊന്നാനി മണ്ഡലം സ്ഥാനാർത്ഥിയായ പി വി അൻവറിന്റെ തെരഞ്ഞെടുപ്പ്  യോ​ഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

Advertisment