Advertisment

കേരളത്തിൽ കോൺഗ്രസ് വിജയിച്ചാൽ ബി.ജെ.പിക്ക് പ്രശ്നമില്ല; കൈപ്പത്തിയിൽ താമര വിരിയിക്കാൻ അവർക്കറിയാം;  ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെ എന്ന് പറയുന്നത് ബി.ജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്; ഇത് എന്തിൻ്റെ പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്ന് കോടിയേരി

New Update

തിരുവനന്തപുരം: കേരളത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെ എന്ന ഇ. ശ്രീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിനെ തകർക്കലാണ് ആർഎസ്എസ് ലക്ഷ്യം. യുഡിഎഫ് വരട്ടെ എന്ന് പറയുന്നത് ബി.ജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്. ഇത് എന്തിൻ്റെ പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

കേരളത്തിൽ കോൺഗ്രസ് വിജയിച്ചാൽ ബി.ജെ.പിക്ക് പ്രശ്നമില്ല. കൈപ്പത്തിയിൽ താമര വിരിയിക്കാൻ അവർക്കറിയാമെന്നും കേടിയേരി പറഞ്ഞു.

ശ്രീധരന് എവിടെ വേണമെങ്കിലും ചേരാം. കേന്ദ്ര ഭരണം ഉപയോഗിച്ച് ചിലരെ പാർട്ടിയിലേക്ക് ആകർഷിക്കുകയാണ്. ഒരു സീറ്റു പോലുമില്ലാത്ത സ്ഥലത്ത് മുഖ്യമന്ത്രിയാകാം എന്ന് പറയുന്നത് ഇതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

kodiyeri balakrishnan
Advertisment