Advertisment

അമേഠിയില്‍ തോൽക്കുമെന്ന് ഉറപ്പുളളത് കൊണ്ടാണോ രാഹുൽ വയനാട്ടിലേക്ക് വരുന്നത് ? ; വയനാട്ടിൽ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ ശ്രദ്ധവയ്ക്കുമ്പോൾ ബാക്കി പത്തൊൻപതെണ്ണം നഷ്ടപ്പെടുന്ന അവസ്ഥയാകും ഉണ്ടാകുകയെന്ന് കോടിയേരി 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കോൺഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് കളിയുടെ അനന്തരഫലമാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

Advertisment

publive-image

ഐ ഗ്രൂപ്പിന്‍റെ ചരട് വലിക്കുന്ന കെസി വേണുഗോപാലിന്‍റെ നേതൃത്തിലുള്ള ഇടപെടലാണ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നയിച്ചത്. വയനാട്ടിൽ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ ശ്രദ്ധവയ്ക്കുമ്പോൾ ബാക്കി പത്തൊൻപതെണ്ണം നഷ്ടപ്പെടുന്ന അവസ്ഥയാകും ഉണ്ടാകുകയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വയനാട്ടിൽ ശക്തമായ മത്സരം ഇടത് മുന്നണി നടത്തും. ഇടത് മുന്നണിക്ക് രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയമില്ല. ആത്മവിശ്വാസത്തോടെ തന്നെ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Advertisment