മോദിയുടെ യന്ത്രം കേരളത്തിലും എത്തി; ബൂത്തിലെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കോടിയേരി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 23, 2019

തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തില്‍ വ്യാപകക്രമക്കേടുകള്‍ രേഖപ്പെടുത്തുന്ന സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മോദിയുടെ യന്ത്രം കേരളത്തിലും വന്നു എന്നാണ് ഈ തെരഞ്ഞെടുപ്പില്‍ സൂചന വന്നിരിക്കുന്നതെന്നും അതുകൊണ്ട് എല്ലാ ബൂത്തിലും ആളുകള്‍ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.

വോട്ടിങ് മെഷീനെ കുറിച്ച് വ്യാപക പരാതി വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ ക്രമീകരണങ്ങള്‍ പൂര്‍ണമായി പാളിയിരിക്കുകയാണെന്നും ക്രമീകരണത്തില്‍ അപാതകയുണ്ടെന്നും കോടിയേരി പറഞ്ഞു.

”വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പിക്ക് വോട്ട് പോകുന്നു. ഏത് പാര്‍ട്ടിക്ക് കുത്തിയാലും ബി.ജെ.പിക്ക് വോട്ട് പോകുന്നു. മോദിയുടെ യന്ത്രം കേരളത്തിലും വന്നു എന്നാണ് ഈ തെരഞ്ഞെടുപ്പില്‍ സൂചന വന്നിരിക്കുന്നത്. അതുകൊണ്ട് എല്ലാ ബൂത്തിലും വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.-കോടിയേരി പറഞ്ഞു.

×