Advertisment

കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

New Update

publive-image

Advertisment

കോലഞ്ചേരി: എറണാകുളം കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വന്‍കുടലിന് അടക്കം പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഇവരിപ്പോൾ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം. ഇന്നലെയാണ് സംഭവം നടന്നത്.

Advertisment