Advertisment

ഐപിഎൽ; സൂപ്പർ ഓവറിൽ ഡൽഹിയ്ക്ക് ജയം

New Update

publive-image

Advertisment

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിൽ സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം. മത്സരം സമനിലയിലായതിനെ തുടർന്ന് സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 10 റൺസ് നേടി. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയെ ഡൽഹി 7 റൺസിന് തോൽപിച്ചു. നേരത്തെ 186 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് അവസാന പന്തിൽ സമനില പിടിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.

https://twitter.com/IPL

അവസാന പന്തിൽ ജയിക്കാൻ രണ്ടു റൺസ് വേണ്ടിയിരുന്ന ഡൽഹിക്ക് ഒരു റൺ നേടാനേ സാധിച്ചുള്ളു. ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യ സൂപ്പർ ഓവർ മത്സരമാണിത്. ഓപ്പണർ പൃഥ്വിഷായുടെ(99)തകർപ്പൻ ബാറ്റിങ്ങാണ് ഡൽഹിയുടെ വിജയത്തിൽ നെടുംതൂണായത്. 55 പന്തിൽ നിന്നുമാണ് പൃഥ്വി 99 റൺസ് അടിച്ചു കൂട്ടിയത്. ശ്രേയസ് അയ്യർ 43 റൺസെടുത്തു. കൊൽക്കത്തയ്ക്കു വേണ്ടി കുൽദീപ് യാദവ് 2 വിക്കറ്റ് വീഴ്ത്തി.

Advertisment