Advertisment

കടക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി; അഖില്‍ മരിച്ചത് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചതിന് പിന്നാലെ

New Update

കൊല്ലം: കടക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് അഖില്‍ മരിച്ചത്. അഖിലിനൊപ്പം മദ്യപിച്ച ഗിരീഷിനും ശാരീരിക അസ്വസ്ഥതകളുണ്ട്. ഇരുവരും കഴിച്ച മദ്യത്തിന്‍റെ ബാക്കി പരിശോധനക്കായി എക്സൈസ് സീൽ ചെയ്തു.

publive-image

അഖിലിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം ഐ ആർ ബറ്റാലിയനിലെ പൊലീസ് ഉദ്യോ​ഗസ്ഥനും കടക്കൽ ചെളിക്കുഴി സ്വദേശിയുമായ അഖിൽ. അവശനിലയിലായ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

police death akhil death
Advertisment