Advertisment

വാഹന പരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി: പ്രതി 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ

New Update

publive-image

കൊല്ലം: വാഹന പരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കൊടുമണ്‍ അങ്ങാടിക്കല്‍ കൃഷ്ണവിലാസത്ത് രതീഷി (38) നെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.

2007ല്‍ ദേശീയപാതയില്‍ വവ്വാക്കാവ് ജം​ഗ്ഷനു സമീപത്താണു സംഭവം. എഎംവിഐ റജി വര്‍ഗീസിനെയാണ് ആക്രമിച്ചത്. സിഐ ആര്‍. പ്രകാശിന്റെ നേതൃത്വത്തിലാണു ഇയാളെ പിടികൂടിയത്. കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment