പ്രേമചന്ദ്രന്‍റെ ആരോപണങ്ങള്‍ പരാജയഭീതിയിലെന്ന്‍ ബാലഗോപാല്‍

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, April 15, 2019

കൊല്ലം : പണം നല്‍കി വോട്ടുനേടാന്‍ ശ്രമിക്കുന്നെന്ന യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ ആരോപണം തള്ളി കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍. ബാലഗോപാല്‍. പ്രേമചന്ദ്രന്റെ ആരോപണം നുണയാണെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ പോലും പ്രേമചന്ദ്രന്റെ ആരോപണം വിശ്വസിക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.

പരാജയഭീതിയിലാണ് പ്രേമചന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടെടുപ്പാകുമ്പോള്‍ ഇതിലും വലിയ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കൊല്ലത്ത് എല്‍ഡിഎഫ് പണം നല്‍കി വോട്ടുനേടാന്‍ ശ്രമിക്കുന്നെന്ന ഗുരുതര ആരോപണവുമായി എന്‍.കെ. പ്രേമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കാഷ് ഫോര്‍ വോട്ട് എന്ന കാമ്പയ്‌നാണ് കൊല്ലത്ത് എല്‍ഡിഎഫ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

×