Advertisment

ഐസലേഷൻ വാർഡിലെ സ്നേഹ പൂർണമായ വേലിക്കെട്ടുകളുടെ ലോകത്ത് നിന്ന് ആനന്ദ വനജ ആഴ്ചകൾക്കു ശേഷം പുറം ലോകം കണ്ടു ; 17 ദിവസത്തെ ചികിത്സയ്ക്ക് ഒടുവിൽ ആരോഗ്യം വീണ്ടെടുത്ത് നിറഞ്ഞ മനസ്സോടെ അമേരിക്കക്കാരി പടിയിറങ്ങി !!

New Update

പാരിപ്പള്ളി : ഐസലേഷൻ വാർഡിലെ സ്നേഹ പൂർണമായ കടുത്ത നിയന്ത്രണ വേലിക്കെട്ടുകളുടെ ലോകത്ത് നിന്ന് അമേരിക്കക്കാരിയായ ആനന്ദ വനജ ആഴ്ചകൾക്കു ശേഷം പുറം ലോകം കണ്ടു.

Advertisment

publive-image

ചികിത്സയിലൂടെ പുതുജീവൻ പകർന്ന ഡോക്ടർമാർക്കും പരിചരിച്ചവർക്കും സ്നേഹാഭിവാദ്യം പകർന്ന് അമേരിക്കൻ പൗരയായ ആനന്ദ വനജ (59) ആശുപത്രി വിട്ടു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും മറ്റു രോഗങ്ങൾ മൂലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പിന്നെയും കഴിയേണ്ടി വന്നു.

17 ദിവസത്തെ ചികിത്സയ്ക്ക് ഒടുവിൽ ആരോഗ്യം വീണ്ടെടുത്ത് നിറഞ്ഞ മനസ്സോടെ ഇന്നലെ രാവിലെ ആശുപത്രിയുടെ പടിയിറങ്ങി.കടുത്ത പനിയും മറ്റും ബാധിച്ചു തീർത്തും അവശനിലയിൽ കഴിഞ്ഞ16നാണ് വനജ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. ആരോഗ്യ പ്രവർത്തകർ ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.

ആശുപത്രിയിൽ എത്തുമ്പോൾ ഒരു ചുവടുപോലും നടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. കോവിഡ് ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായെങ്കിലും ശ്വാസംമുട്ടലും ഉൾപ്പെടെയുള്ള മറ്റു രോഗങ്ങൾ വല്ലാതെ വലച്ചു.

ആഴ്ചകൾ നീണ്ട ചികിത്സയും പരിചരണത്തിലും രോഗങ്ങൾ ഭേദമായി. ഇന്നലെ ഡിസ്ചാർജ് ചെയ്തു.ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ ചേർന്നു ഊഷ്മളമായി യാത്രയയപ്പ് നൽകി.

ഉറച്ച ചുവടുകൾ മുന്നോട്ടു വയ്ക്കുമ്പോഴും ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയവരെ തിരിഞ്ഞു നോക്കി കൈകൾ വീശി, കണ്ണുകളിൽ നിന്ന് സ്നേഹാശ്രുകണങ്ങൾ പൊഴിഞ്ഞു.

ഇവിടെ നിന്ന് അട്ടപ്പാടിയിലേക്കാണ് വനജയുടെ യാത്ര. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്ന് ഏർപ്പെടുത്തിയ ആംബുലൻസിൽ യാത്ര തിരിച്ചു. സന്നദ്ധ പ്രവർത്തകയാണ് വനജ.വനജയുടെ മാതാപിതാക്കൾ മാതാ അമൃതാനന്ദമയി ശിഷ്യരാണ്. അമൃതാനന്ദമയിയാണ് ആനന്ദ വനജ എന്ന പേരിട്ടത്.

Advertisment