Advertisment

കൊല്ലത്ത് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് മരണശേഷം നടത്തിയ സ്രവ പരിശോധനയില്‍; രോഗ ഉറവിടം വ്യക്തമല്ല

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊല്ലത്ത് കുഴഞ്ഞുവീണ് മരിച്ച കുലശേഖരപുരം സ്വദേശി റഹിയാനത്ത്(55)ന് കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Advertisment

publive-image

കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരുടെ മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായാണ് എംജി കോളെജ് ജീവനക്കാരനായ രാധാകൃഷ്ണന്റേയും മരണം. മകളുമായി തിരുവനന്തപുരത്ത് അഭിമുഖ പരീക്ഷക്ക് പോകവെ കുഴഞ്ഞ് വീഴുകയായിരുന്നു.

രാധാകൃഷ്ണനും റഹിയാനത്തിനും യാത്ര പശ്ചാത്തലം ഇല്ലെന്നാണ് വിവരം. ഇതോടെ കൊല്ലം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇതില്‍ രണ്ട് പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇത് ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.

covid 19 covid death
Advertisment