Advertisment

കൊല്ലം ജില്ലയില്‍ കോവിഡ് വ്യാപനം; ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

New Update

കൊല്ലം: കൊല്ലം ജില്ലയില്‍ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ജയിലെ തടവുകാര്‍ക്കും ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. ജയിലിലെ 14 തടവുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജയിലില്‍ തന്നെ പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജീകരിക്കും.

publive-image

ജയിലില്‍ പനി ബാധിച്ച 15 പേരില്‍ നടത്തിയ ടെസ്റ്റില്‍ ആണ് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജയിലിലെ ബാക്കി തടവുകാര്‍ക്കും, ജീവനക്കാര്‍ക്കും ഇന്ന് കോവിഡ് പരിശോധന നടത്തും.

kollam covid
Advertisment