Advertisment

ഹോമിയോ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമം, ഡോക്ടര്‍ അറസ്റ്റില്‍

New Update

കൊല്ലം: ഗവ.ഹോമിയോ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്കു വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിനു ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ.

Advertisment

publive-image

വടക്കേവിള ഗവ.ഹോമിയോ ഡിസ്പൻസറിയിലെ ഡോക്ടറായ കിഴക്കേ കല്ലട ഉപ്പൂട് ശങ്കരവിലാസത്തിൽ ബിമൽ കുമാറി(50)നെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറഞ്ഞത്: ജനുവരി അവസാനവാരത്തിലായിരുന്നു സംഭവം. ഡിസ്പൻസറിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ വിദഗ്ധചികിത്സ ലഭ്യമാക്കാമെന്നു പറഞ്ഞ് അയത്തിൽ ഭാഗത്ത് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്കു വിളിച്ചുവരുത്തി ലൈംഗിക അതിക്രമം കാട്ടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണു പരാതി.

rape case arrest report
Advertisment