കരുനാഗപ്പള്ളി: രണ്ടു ദിവസം മുമ്പ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കടൽതീരത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തി. ആലപ്പാട് പറയകടവ് കല്ലുംമൂട്ടിൽ സുജിചന്ദ്രൻ- പ്രവീണ ദമ്പതികളുടെ മകൻ ഏകനാഥൻ (18) ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ പൊന്മന കടൽ തീരത്ത് കണ്ടെത്തിയത്.
രണ്ടു ദിവസം മുമ്പ് വീട്ടിൽ നിന്ന് നടക്കാൻ പോയ ഡിഗ്രി വിദ്യാർഥിയായ ഏകനാഥനെ കാണാതാകുകയായിരുന്നു. മൃതദേഹം പോസ്റ്റു്േമാർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരൻ: അമൃതപ്രസാദ്.