Advertisment

മഞ്ഞു വീഴ്ച കാണാന്‍ കൂട്ടമായി എത്തിയത് ആയിരത്തോളം പേര്‍: കൊല്ലം പിനാക്കിള്‍ വ്യൂപോയിന്റില്‍ കാഴ്ചകാണാന്‍ കൂട്ടം കൂടിയവരിൽ നിന്ന് പിഴയിട്ട് പോലീസ്: വണ്ടി ഒന്നിന് 2000 രൂപയും വ്യക്തികള്‍ക്കു 200 വീതവും പിഴ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ മഞ്ഞു വീഴ്ച കാണാന്‍ കൂട്ടമായി എത്തിയ ആയിരത്തോളം പേര്‍ക്കെതിരെ പൊലീസ് നടപടി. കൊല്ലം അഞ്ചലില്‍ ചേറ്റുകുഴി പിനാക്കിള്‍ വ്യൂപോയിന്റില്‍ കാഴ്ചകാണാന്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ കൂട്ടം കൂടിയവരില്‍ നിന്നാണ് പൊലീസ് പിഴ ഈടാക്കിയത്.

Advertisment

publive-image

വാഹനങ്ങള്‍ക്കു 2000 രൂപ വീതവും വ്യക്തികള്‍ക്കു 200 വീതവും പിഴ അടയ്ക്കേണ്ടിവന്നു. ഇന്നലെ രാവിലെ ആയിരത്തോളം ആളുകളാണ് അര കിലോമീറ്റര്‍ സ്ഥലത്ത് ഇടുങ്ങിയ റോഡില്‍ കൂട്ടം ചേര്‍ന്നത്.

ഉയരമേറിയ സ്ഥലത്തെ റബര്‍ തോട്ടത്തില്‍ നിന്നാല്‍ കാണുന്ന വിദൂര ദൃശ്യങ്ങളും മഞ്ഞു വീഴ്ചയും കാണാമെന്നതാണ് ആകര്‍ഷണം. ഒട്ടേറെ ആളുകള്‍ വാഹനങ്ങളില്‍ എത്തിയ വിവരം അറിഞ്ഞു പൊലീസ് എത്തിയതോടെ ചിലര്‍ സ്ഥലം വിടാന്‍ ശ്രമിച്ചെങ്കിലും ഇരുവശത്തും പൊലീസ് റോഡ് അടച്ചതിനാല്‍ സാധിച്ചില്ല. എല്ലാവരെയും പിഴയീടാക്കി വിട്ടു.

Advertisment