കേരളം

അമ്മയ്ക്ക് ഭക്ഷണം നല്‍കിയത് കുറഞ്ഞു പോയി, കൊല്ലത്ത് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; 48കാരന്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, August 23, 2021

കൊല്ലം: അമ്മയ്ക്ക് ഭക്ഷണം നല്‍കിയത് കുറഞ്ഞു പോയെന്ന കാരണത്താല്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ശക്തികുളങ്ങര കുരീപ്പുഴ ചേരിയിൽ കിഴക്കേവീട്ടിൽ വിജയകുമാറിനെയാണ്‌ (48) അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്

ഭാര്യയും മക്കളുമായി വിജയകുമാർ നിരന്തരം വഴക്കിടുമായിരുന്നു. കഴിഞ്ഞ 20നു രാത്രി ഒൻപതിന് വിജയകുമാറിന്റെ മാതാവിന് ഭക്ഷണം നൽകിയത് കുറഞ്ഞു പോയെന്ന് ആരോപിച്ചുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്.

ഭാര്യ ലീല, മക്കളായ അരുൺ, ആദിഷ് എന്നിവരെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു.

×