Advertisment

ആദ്യം സ്ഥാപനത്തിലെ സിസിടിവിയുടെ ഡിവിആര്‍ ഊരിയെടുത്തു, പിന്നീട് പൂട്ട് പൊളിച്ച് അകത്ത് കടന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയി; ടൂവീലര്‍ ആക്സസറീസ് കടയില്‍ പിക് അപ്പ് ലോറിയുമായെത്തി മോഷണം നടത്തിയ സംഘത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത്

New Update

കൊല്ലം :ആനക്കുളത്ത് കടയില്‍ മോഷണം നടത്തിയ സംഘത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത്. പിക് അപ്പ് ലോറിയുമായെത്തിയ രണ്ടംഗ സംഘം ടൂവീലര്‍ ആക്സസറീസ് കടയില്‍ നിന്ന് സാധനങ്ങള്‍ ലോഡ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment

publive-image

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആനക്കുളത്തിനടുത്ത ഐശ്വര്യ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഖയാന്‍ മോട്ടോര്‍സ് എന്ന സ്ഥാപനത്തില്‍ വിചിത്രമായ രീതിയില്‍ മോഷണം നടന്നത്. തിരക്കേറിയ ദേശീയ പാതയോരത്തെ ടൂ വീലര്‍ ആക്സസറീസ് സ്ഥാപനത്തിന് മുന്നില്‍ ലോറിയുമായെത്തി രണ്ട് പേര്‍ സാധനങ്ങള്‍ കടത്തി കൊണ്ടു പോവുകയായിരുന്നു.

ആദ്യം സ്ഥാപനത്തിലെ സിസിടിവിയുടെ ഡിവിആര്‍ ഊരിയെടുത്തു. പിന്നീട് പൂട്ട് പൊളിച്ച് അകത്ത് കടന്ന സംഘം ഒരു മണിക്കൂറോളം സമയമെടുത്താണ് വിലപിടിപ്പുള്ള സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയത്. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സ്ഥാപന ഉടമകള്‍ പറഞ്ഞു.

തൊട്ടടുത്ത കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

robbery case
Advertisment