Advertisment

കൊല്ലത്ത് രോഗം സ്ഥിരീകരിച്ചത് തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തയാള്‍ക്ക്: പുനലൂർ സ്വദേശിയുടെ ഭാര്യക്കും കൊറോണ: റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

New Update

കൊല്ലം: സംസ്ഥാനത്ത് കൊല്ലം ജില്ലയിൽ ഇന്ന് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുനലൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാണ്. ഇയാള്‍ നേരത്തെ ദില്ലിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തെത്തിരുന്നു.

publive-image

ഫെബ്രുവരി 17,18 ദിവസങ്ങളിൽ നടന്ന സമ്മേളനത്തിലാണ് ഇയാള്‍ പങ്കെടുത്തത്. സമ്മേളനത്തിന് ശേഷം 33 ദിവസം മുംബൈയിൽ ആയിരുന്നു. പിന്നീട് മാർച്ച് 23 ന് ഇയാള്‍ ഹൈദരാബാദ് വഴി കേരളത്തിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment