Advertisment

കുടുംബകലഹം; കുട്ടികള്‍ക്ക് വിഷം നല്‍കുന്ന ഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തു

New Update

publive-image

Advertisment

ശാസ്താംകോട്ട: കുടുംബവഴക്കിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് വിഷം നല്‍കി വീട്ടമ്മ ആത്മഹത്യ ചെയ്തു. പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട് പടിഞ്ഞാറെകോളനി ശ്രീജിത്ത് ഭവനില്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജിതയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ സഹികെട്ടാണ് ശ്രീജിത ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. മക്കളായ ഒന്‍പത് വയസ്സുകാരന്‍ അനുജിത്തിനും ആറു വയസ്സുകാരി അനുജിത എന്നിവര്‍ക്കും വിഷം നല്‍കിയതിനു ശേഷമാണ് ശ്രീജിത ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മക്കള്‍ക്ക് വിഷം നല്‍കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് ശ്രീജിത ബന്ധുക്കള്‍ക്ക് അയച്ചു നല്‍കിയിരുന്നു.

വീഡിയോ കണ്ടയുടന്‍ വീട്ടിലെത്തിയ അടുത്ത ബന്ധുക്കളിലൊരാളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ശ്രീജിതയും മക്കളും വിഷം കഴിക്കുന്ന സമയത്തും ശ്രീജിതയുടെ ഭര്‍ത്താവ് അനില്‍കുമാര്‍ മദ്യപിച്ച് ബോധരഹിതനായി വീട്ടിലുണ്ടായിരുന്നു.

മദ്യപാനത്തെച്ചൊല്ലി അനില്‍കുമാറും ശ്രീജിതയും കലഹം പതിവായിരുന്നു. വിഷം അകത്തുചെന്ന കുട്ടികളില്‍ അനുജിത്ത് അപകടനില തരണം ചെയ്തുവെങ്കിലും അനുജിത ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

KOLLAM family problems srijitha
Advertisment