Advertisment

കൊല്ലത്ത് മദ്യപിച്ച്‌ വീട്ടിലെത്തി ബഹളമുണ്ടാക്കിയ അച്ഛനോട് പിണങ്ങി മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

New Update

കൊല്ലം: മദ്യപിച്ച്‌ വീട്ടിലെത്തി ബഹളമുണ്ടാക്കിയ അച്ഛനോട് പിണങ്ങി മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു . പവിത്രേശ്വരം ഇലവിളയില്‍ ഭാഗത്ത് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. തക്കസമയത്ത് സ്ഥലത്തെത്തിയ പോലീസ് പതിനാറുകാരനെ രക്ഷപ്പെടുത്തി.

Advertisment

publive-image

ഭര്‍ത്താവ് മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്നതായും മകന്‍ പിണങ്ങി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നു പറഞ്ഞ് പുറത്തേക്കു പോയെന്നും വീട്ടമ്മ രാത്രി പുത്തൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച്‌ പറയുകയായിരുന്നു.

തുടര്‍ന്ന് രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ജോണ്‍സണ്‍, സുനില്‍ എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി. അന്വേഷണത്തിനിടെ സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിനില്‍ക്കുന്ന പതിനാറുകാരനെ കണ്ടു. ഉടന്‍ കയറഴിച്ച്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Advertisment