Advertisment

മൂന്നു വര്‍ഷമായിട്ടും വീട് പണി പൂര്‍ത്തിയാക്കിയില്ല; കരാറുകാരന്റെ വീടിനു സമീപം യുവതി തൂങ്ങിമരിച്ച നിലയില്‍

New Update

കൊല്ലം : വീട് നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന്‌ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ചത്. ഇല്ലം പള്ളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്റെ വീടിന് സമീപമാണ് മിനിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisment

publive-image

മരിച്ച മിനിയും ജലജ ഗോപനും അടുത്ത ബന്ധുക്കളാണ്. ജലജ ഗോപന്റെ ഭര്‍ത്താവ് കോണ്‍ട്രാക്റ്ററാണ്. ഇയാളാണ് മിനിയുടെ വീട് നിര്‍മാണത്തിന്റെ കരാര്‍ ഏറ്റടുത്തിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നില്ല.

ഒമ്പത് ലക്ഷത്തോളം രൂപയ്ക്കാണ് കരാര്‍ നല്‍കിയിരുന്നതെന്നും വീണ്ടും പണം ആവശ്യപ്പെട്ടുവെന്നുമാണ് മരിച്ച മിനിയുടെ അമ്മ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായതായും മിനിക്ക് മര്‍ദ്ദനമേറ്റതായും അമ്മ ആരോപിച്ചു. അതിന്റെ മാനസിക വിഷമത്തിലായിരുന്നു മിനി.

ഇന്ന് പുലര്‍ച്ചെയാണ് ജലജ ഗോപന്റെ വീട്ടിലെ കിണറിന് സമീപം ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മിനിയുടെ ബന്ധുക്കളുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

suicide report kollam suicide report
Advertisment