Advertisment

കൊല്ലത്ത് പുത്തന്‍തെരുവില്‍ വന്‍ മോഷണം: വീട് കുത്തിത്തുറന്ന് 45 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

New Update

കൊല്ലം: കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ വന്‍ മോഷണം. വീട് കുത്തിത്തുറന്ന് 45 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. കരുനാഗപ്പള്ളി പുത്തന്‍തെരുവിലുള്ള റഷീദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

publive-image

മുന്‍ വാതില്‍ കമ്ബിപ്പാര കൊണ്ട് തകര്‍ത്താണ് കള്ളന്‍മാര്‍ അകത്തു കടന്നത്. അലമാരയിലും മേശയിലുമായി സൂക്ഷിച്ച 45 പവന്‍ സ്വര്‍ണവും 70,000 രൂപയും നഷ്ടമായി. മോഷണ സമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ല.

പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടില്‍ മോഷണ ശ്രമം നടന്നതായും കണ്ടെത്തി.

Advertisment