Advertisment

എന്നെ ആര്‍ക്കും വേണ്ട, ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയി; സിപിഐ സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച് കൊല്ലം തുളസി

New Update

കൊല്ലം: സിപിഐ സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച് ചലച്ചിത്രതാരം കൊല്ലം തുളസി. കഴിഞ്ഞ തവണ കുണ്ടറയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി എന്നും ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിന്നും രക്ഷപ്പെടുകയാണ് വേണ്ടതെന്നും കൊല്ലം തുളസി പറയുന്നു.

Advertisment

publive-image

ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി പിന്തുണച്ചില്ല. പാർട്ടിയുമായുളള സഹകരണം അവസാനിപ്പിച്ചെന്നും കൊല്ലം തുളസി പറഞ്ഞു. തന്നെ ആർക്കും വേണ്ടെന്നും, താൻ കുടുങ്ങി കിടക്കുന്ന കേസിൽ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോൾ വേണ്ടതെന്നും കൊല്ലം തുളസി പറഞ്ഞു.

‘ശബരിമലയിൽ ഒരു പ്രശ്‌നം വന്നപ്പോൾ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു ലോക്കൽ നേതാവ് പോലും ചോദിച്ചില്ല. അതിൽ വിഷമമുണ്ട്’- കൊല്ലം തുളസി പറഞ്ഞു. കേരളത്തിലെ ബിജെപി നേതാക്കൾക്ക് പാർട്ടിയോട് കൂറില്ലെന്നും കൊല്ലം തുളസി കുറ്റപ്പെടുത്തി.

ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി തന്നെ പിന്തുണച്ചില്ലെന്നും പാര്‍ട്ടിയുമായി ഇപ്പോള്‍ താന്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

തന്നെ ആര്‍ക്കും വേണ്ടെന്നും താന്‍ കുടുങ്ങിക്കിടക്കുന്ന കേസില്‍ നിന്നും രക്ഷപ്പെടുകയാണ് ഇപ്പോള്‍ വേണ്ടതെന്നും നടന്‍ പറയുന്നു. ബിജെപിയിലെ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ലെന്ന് കുറ്റപ്പെടുത്തിയ കൊല്ലം തുളസി.

kollam thulasi
Advertisment