Advertisment

കോന്നിയില്‍ ഇടതുസ്ഥാനാര്‍ഥി വിജയം... ഇനി നിങ്ങള്‍ എന്‍റെ പേരില്‍ കള്ള പ്രചാരണം നടത്തരുതെന്ന അയ്യപ്പന്‍റെ മുന്നറിയിപ്പാണ് മന്ത്രി കടകംപളളി സുരേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: കോന്നിയില്‍ ഇടതുസ്ഥാനാര്‍ഥിയായ കെ.യു. ജനീഷ്കുമാറിനെ വിജയിപ്പിച്ചത് അയ്യപ്പനെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഇനി നിങ്ങള്‍ എന്‍റെ പേരില്‍ കള്ള പ്രചാരണം നടത്തരുതെന്ന അയ്യപ്പന്‍റെ മുന്നറിയിപ്പാണ് ഇതെന്ന് മന്ത്രി പറഞ്ഞു.

Advertisment

publive-image

'ഭക്തര്‍ക്കൊപ്പമാണ് കേരളത്തിലെ സര്‍ക്കാര്‍. അല്ലാതെ അമ്പലം വിഴുങ്ങികള്‍ക്കൊപ്പമല്ല. ദേവസ്വം ബോര്‍ഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയ സര്‍ക്കാരാണ് പിണറായിയുടേത്' കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

യുവതീപ്രവേശനം സര്‍ക്കാരിന്‍റെ അജന്‍ഡയല്ലെന്നും കടകംപളളി കൂട്ടിച്ചേര്‍ത്തു . തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയയായിരുന്നു അദ്ദേഹം .

Advertisment