Advertisment

കൂടത്തായി ; മാത്യു മഞ്ചാടിയിൽ കൊലക്കേസിൽ ജോളിയെ കൂടത്തായിയിലും ഓമശേരിയിലും എത്തിച്ച് തെളിവെടുത്തു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയിൽ കൊലപാതകക്കേസിൽ മുഖ്യപ്രതി ജോളിയെ കൂടത്തായിയിലും ഓമശേരിയിലും എത്തിച്ച് തെളിവെടുത്തു. കൂടത്തായിയിൽ പൊന്നാമറ്റം വീട്, മാത്യു മഞ്ചാടിയിലിന്‍റെ വീട് എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഓമശേരിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി.

Advertisment

publive-image

കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഷാജുവിന്‍റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാജു രഹസ്യമൊഴി നല്‍കിയത്. ഈ കേസില്‍ നേരത്തെ ജോളിയുടെ രണ്ട് മക്കളുടേയും മരിച്ച സിലിയുടെ സഹോദരന്‍ സിജോയുടേയും രഹസ്യമൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.

 

Advertisment