Advertisment

കൂടത്തായി കൊലപാതക പരമ്പര; ജോളിക്കായി ആളൂര്‍ കോടതിയിലെത്തി...മണിക്കൂറുകള്‍ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് ജാമ്യാപേക്ഷ വിധി പറയുന്നത് 19ലേക്ക് മാറ്റി

New Update

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പൊന്നാമറ്റം റോയി വധക്കേസില്‍ ഒന്നാംപ്രതി ജോളി നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി 19ന്. കോഴിക്കോട് ജില്ലാ കോടതിയില്‍ മണിക്കൂറുകള്‍ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് വിധി പറയുന്നത് 19ലേക്ക് മാറ്റിയത്. പ്രതിക്കുവേണ്ടി അഡ്വ.ബി.എ ആളൂര്‍ നേരിട്ട് കോടതിയിലെത്തി വാദം നടത്തുകയായിരുന്നു.

Advertisment

publive-image

കുറ്റാന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതി വിചാരണ തടവുകാരിയായി ജയിലില്‍ കഴിയേണ്ടതില്ലെന്ന് ആളൂര്‍ വാദിച്ചു. കൃത്യമായ അന്വേഷണം നടത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ജോളിയുടെ കുറ്റസമ്മത മൊഴിയല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ആളൂര്‍ പറഞ്ഞു. ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടതായി വിശ്വസിക്കുന്നുവെന്നും യാതൊരു സ്വാധീനത്തിലും പെടാതെ ജാമ്യാപേക്ഷയില്‍ അനുകൂല വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ആളൂര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമെന്നത് കൊണ്ട് തന്നെ ശാസ്ത്രീയമായോ, വസ്തുതാപരമായോ കേസ് തെളിയിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഈയൊരു സാഹചര്യത്തില്‍ എന്തിനാണ് അന്വേഷണം കഴിഞ്ഞിട്ടും വിചാരണ തടവുകാരിയായി ജോളി ജയിലില്‍ കഴിയുന്നത് എന്നായിരുന്നു പ്രധാന വാദം.

റോയിയുടെ കേസില്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നതിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള തെളിവുണ്ട്. ഇവ കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

koodathayi case
Advertisment