Advertisment

കൂടത്തായി കൊലപാതകക്കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ ; ജോളിയുടെ മൂന്ന് സുഹൃത്തുക്കളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ചു  ; കൂടുതൽ പേർ നിരീക്ഷണത്തിൽ 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ. ജോളിയുടെ മൂന്ന് സുഹൃത്തുക്കളെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. വരും മണിക്കൂറുകളിൽ അവരെ ചോദ്യം ചെയ്യും. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ നിരീക്ഷണത്തിലാണ്.

Advertisment

publive-image

കൊല്ലപ്പെട്ട ടോം തോമസിൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ടോം തോമസിൻ്റെ പൊന്നമറ്റത്തെ വീട്ടിൽ കോടഞ്ചേരി പൊലീസാണ് പരിശോധന നടത്തിയത്. കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിൻ്റെ വിശദീകരണം.

ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ പൊലീസിനു ചില നിർണ്ണായക മൊഴികൾ ലഭിച്ചിട്ടുണ്ട്. മറ്റ് അഞ്ചു പേരെ കൊല്ലാനായി സയനൈഡ് എത്തിച്ചു നൽകിയത് മറ്റൊരാളാണ്. അതുകൊണ്ട് തന്നെ കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നും ഇനിയും അറസ്റ്റ് നടക്കാനുണ്ടെന്നും പൊലീസ് പറയുന്നു.

Advertisment