Advertisment

കൊട്ടാരക്കരയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍....രണ്ടുപേര്‍ രക്ഷപ്പെട്ടു

New Update

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍. അതേസമയം മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടു. കുടപ്പനമൂട് കോവല്ലൂര്‍ ലീല വിലാസത്തില്‍ ഡാനി കുര്യന്‍ (34), വെള്ളറട കാരംമൂട് പ്രിന്‍സ് ഭവനില്‍ ആര്‍. പ്രശാന്ത് (30), അമ്പൂരി വെള്ളറിക്കുന്ന് പ്രണവ് ഹൗസില്‍ പി. പ്രണവ് (27) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് വലയിലാക്കിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Advertisment

publive-image

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ എംസി റോഡില്‍ പുലമണ്‍ ജംക്‌ഷനില്‍ നിന്നാണ് സംഘത്തെ പിടികൂടുന്നത്. തമിഴ്നാട്ടില്‍ നിന്നു വില്‍പനയ്ക്കായി കടത്തികൊണ്ടുവന്ന 10 ചാക്കോളം വരുന്ന പുകയില ഉല്‍പന്നങ്ങളായിരുന്നു ഇവ.

കൊട്ടാരക്കര ഡിവൈഎസ്പി എസ്. നാസറുദ്ദീന്റെ നേതൃത്വത്തില്‍ എസ് ഐമാരായ എസ്. സുധീഷ്, ആര്‍. രാജീവ്, സാബുജി മാസ്, തോമസ് മാത്യു, അജയന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബു, മഹേന്ദ്രന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അതേസമയം രക്ഷപ്പെട്ട അമ്പൂരി സ്വദേശികളായ ജഗന്‍ദേവ്, സുരേഷ് എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

kottarakkara
Advertisment