Advertisment

കോട്ടയത്ത് യുവതിക്കും ഭര്‍ത്താവിനും മകള്‍ക്കും സ്ത്രീകള്‍ അടക്കമുള്ള സംഘത്തിന്‍റെ മര്‍ദ്ദനം

New Update

കോട്ടയം: സ്ത്രീകള്‍ അടക്കമുള്ള ആറംഗ സംഘം ഭാര്യയും ഭര്‍ത്താവിനെയും 12 വയസ്സുകാരി മകളെയും മര്‍ദിച്ചു. കുമരകം ബോട്ട്‌ജെട്ടിക്കു സമീപം ചൂരപ്പറമ്പ് കുഴിയാത്ത് രശ്മി (31), ഭര്‍ത്താവ് സന്തോഷ് (38), മകള്‍ അഗിനേഷ്മ (12) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്.

Advertisment

publive-image

എസ്.കെ.എം സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അഗിനേഷ്മ. സന്തോഷും കുടുംബവും ഇവിടെ വാടകയ്ക്കാണ് താമസിക്കുകയാണ്. കമ്പിവടി, വടിവാള്‍ തുടങ്ങിയ മാരകായുധവുമായാണു സംഘം എത്തിയത്. ആക്രമണത്തില്‍ രശ്മിയുടെ വാരിയെല്ലുകള്‍ പൊട്ടി.

അക്രമിസംഘത്തെ കണ്ട് ഭയന്നോടിയ കുടുംബത്തെ പിന്തുടര്‍ന്നു മര്‍ദിക്കുകയായിരുന്നു. സംഘത്തിലെ ഒരാള്‍ നേരത്തെ രശ്മിയോടു മോശമായി പെരുമാറിയിരുന്നു. ഈ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചശേഷം വീട്ടിലെത്തിയതിനു പിന്നാലെയാണ് ആക്രമണം നടന്നത്. നാട്ടുകാര്‍ എത്തിയപ്പോഴേക്കും കടന്നു കളഞ്ഞു.

kottayam
Advertisment