Advertisment

നവജാതശിശു വീട്ടിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി പോലീസ് നിരീക്ഷണത്തില്‍ ...തുടര്‍ നടപടികള്‍ കുഞ്ഞിന്‍റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കുശേഷം 

New Update

ഗാന്ധിനഗര്‍: രക്തസ്രാവവുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പ്രസവിച്ചതായി കണ്ടെത്തി.

Advertisment

publive-image

തുടര്‍ന്ന് അധികൃതരുടെ പരാതിയില്‍ പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ നവജാതശിശുവിന്‍റെ മൃതദേഹം വീട്ടില്‍ ബക്കറ്റിനുള്ളില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് അമിതരക്തസ്രാവമെന്നു പറഞ്ഞ് കൈപ്പുഴ സ്വദേശിനിയെ ആശുപത്രിയിലെത്തിച്ചത്.

കുളിമുറിയില്‍ വീണതാണ് കാരണമായി പറഞ്ഞത്. പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

ഇതുസംബന്ധിച്ച്‌ ചോദിച്ചപ്പോള്‍ യുവതിയുടെ മറുപടിയിലെ അവ്യക്തതയാണ് പോലീസില്‍ അറിയിക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത് . പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും യുവതി നിരീക്ഷണത്തിലാെണന്നും ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു.

baby death
Advertisment