Advertisment

ബ്രേക്ക് ചെയ്ത ഉടനെ ബസ് നിന്നില്ല ; കോട്ടയം നഗര മധ്യത്തിൽ യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായത് കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമെന്ന് മോട്ടർ വാഹനവകുപ്പ്

New Update

കോട്ടയം : നഗര മധ്യത്തിൽ യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായത് കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമെന്ന് മോട്ടർ വാഹനവകുപ്പ്. എംസി റോഡിൽ ബേക്കർ ജംക്‌ഷനിൽ നിന്നു നാഗമ്പടം ഭാഗത്തേക്കുള്ള ഇറക്കത്തിൽ അമിത വേഗത്തിൽ എത്തിയതാണ് അപകടകാരണമായതെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം.തോമസ് പറഞ്ഞു.

Advertisment

publive-image

ബ്രേക്ക് ചെയ്ത ഉടനെ ബസ് നിന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നടുവര പൂർണമായി കടന്ന നിലയിലാണ് ബസ് നിന്നത്. ബൈക്ക് ബസിനടിയിൽ കുടുങ്ങിയ നിലയിലും അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനായ നീലിമംഗലം കിഴക്കാലിക്കൽ‍ കുരുവിള വർഗീസ് (അപ്പു–24) കിടന്നിരുന്നത് ബസിന്റെ പിൻ ടയറിന് സമീപത്തുമാണ്.

മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗം എടുത്തതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

Advertisment