Advertisment

കോട്ടയത്ത് 51 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു: 38 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോ​ഗം

New Update

കോട്ടയം: കോട്ടയം ജില്ലയിൽ 51 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 38 പേർ സമ്പർക്കം മുഖേന രോഗം ബാധിച്ചവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 12 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും വൈറസ് ബാധയുണ്ടായി.

Advertisment

publive-image

ഉത്തർ പ്രദേശിൽനിന്നും ജൂലൈ 17ന് എത്തി മുണ്ടക്കയത്ത് ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന ആറ് അതിഥി തൊഴിലാളികളും ടിവിപുരം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സും രോഗബാധിതരിൽ ഉൾപ്പെടുന്നു.

അതിരമ്പുഴ, തലയാഴം(അഞ്ച് വീതം) ഉദയനാപുരം(നാല്) എന്നിവയാണ് സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങൾ.

45 പേർ രോഗമുക്തരായി. നിലവിൽ കോട്ടയം ജില്ലക്കാരായ 496 പേരാണ് ചികിത്സയിലുള്ളത്. ആകെ 1422 പേർ രോഗബാധിതരായി. 923 പേർ രോഗമുക്തി നേടി.

Advertisment