Advertisment

കോട്ടയം റെഡ്സോണിൽ: എറണാകുളം-കോട്ടയം അതിര്‍ത്തി അടക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു

New Update

കൊച്ചി: എറണാകുളം-കോട്ടയം അതിര്‍ത്തി അടക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിര്‍ത്തി കടക്കാനോ എറണാകുളത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല. കോട്ടയത്ത് കോവിഡ് 19 കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

publive-image

കോട്ടയത്ത് ഇന്ന് ആറ് കേസുകളാണ് പോസിറ്റീവ് ആയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ കോട്ടയത്തെ റെഡ്‌സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനു മുമ്ബേ തന്നെ ജില്ലാ അതിര്‍ത്തി അടച്ച്‌ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

‌‌

Advertisment