Advertisment

രാത്രിയില്‍ അടുക്കള വാതിലിന് ഭാഗത്തു നിന്നും ശബ്ദ കേട്ട വീട്ടമ്മ കിടന്നിടത്തു നിന്നും എഴുന്നേല്‍ക്കാതെ രഹസ്യമായി സിസിടിവി പരിശോധിച്ചു ; ഓടാമ്പല്‍ തകര്‍ത്ത് അകത്തേയ്ക്ക് കള്ളന്‍ വരുന്നത് സിസിടിവിയില്‍ നിന്നും കണ്ട വീട്ടമ്മ പൊലീസിനെയും അയല്‍ക്കാരെയും ഫോണ്‍ വിളിച്ച് വിവരം അറിയിച്ചു ; കോട്ടയത്ത് നടന്നത്...

New Update

കറുകച്ചാൽ :  രാത്രിയിൽ വീട്ടിൽ മോഷണത്തിന് എത്തിയ ആളെ സിസിടിവി ക്യാമറയിൽ‍ കണ്ട വീട്ടമ്മ പൊലീസിനെ അറിയിച്ച് തത്സമയം കുടുക്കി. പൊലീസ് എത്തി കയ്യോടെ പിടികൂടി. കൂത്രപ്പള്ളി കണിച്ചുകുളം സ്വദേശി പുതുപ്പറമ്പിൽ രാഹുൽ (26) ആണ് പിടിയിലായത്.

Advertisment

publive-image

കണിച്ചുകുളം ശാന്തി നിലയത്തിൽ ശാന്തിയുടെ വീട്ടിലാണു മോഷണ ശ്രമം. ശനി രാത്രി 11.30നാണു സംഭവം. അടുക്കള ഭാഗത്തു നിന്നു ശബ്ദം കേട്ട ശാന്തി വീട്ടിലെ സിസിടിവി പരിശോധിച്ചു.

ഒരാൾ അടുക്കള വാതിലിന്റെ ഓടാമ്പൽ തകർത്ത് അകത്തേക്ക് കടക്കുന്നതാണ് ഇവർ കണ്ടത്. ഉടൻ പൊലീസിനെയും അയൽക്കാരെയും ഫോണിൽ അറിയിച്ചു. നാട്ടുകാർ വീടിനു ചുറ്റും കാവൽ നിന്നു. പൊലീസ് വീട്ടിൽ കയറി പരിശോധിച്ചു.

അടുക്കള ഭാഗത്തെ നടയുടെ ഇടയിൽനിന്ന് ആളെ പിടികൂടി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.സലീം, എഎസ്ഐ സുഭാഷ്, സീനിയർ സിപിഒമാരായ സൻജോ, ടോമി എന്നിവരായിരുന്നു പൊലീസ് സംഘത്തിൽ.

Advertisment