Advertisment

ആഗോളകരാര്‍ : ഭരണഘടനാഭേദഗതി വേണം : കേരളാ കോണ്‍ഗ്രസ്സ് (എം)...ഡിസംബര്‍ 14 ന് കോട്ടയത്ത് സംസ്ഥാന കമ്മറ്റിയോഗം

New Update

കോട്ടയം : ആഗോളകരാറുകള്‍ ഒപ്പിടുന്നതിന് മുമ്പ് പാര്‍ലമെന്റിന്റെ അംഗീകാരം തേടണമെന്നും ഭരണഘടനാ ഭേദഗതി വരുത്തണമെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഫിലിപൈന്‍സിലും, ഇന്തോനേഷ്യയിലുമൊക്കെ പാര്‍ലമെന്റ് അംഗീകരിച്ചശേഷം മാത്രമെ ആഗോള കരാറുകള്‍ ചര്‍ച്ചചെയ്യാന്‍ സാധിക്കൂ.

Advertisment

publive-image

ആ മാതൃകയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 253-ാം വകുപ്പില്‍ അതിനാവശ്യമായ ഭേദഗതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്നു രാജ്യം നേരിടുന്ന വളര്‍ച്ചാ മുരടിപ്പിനും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്കും മുഖ്യകാരണം ആഗോളകരാറുകളാണ്.

ഈ ലക്ഷ്യം മുന്‍നിര്‍ത്തി കക്ഷിരാഷ്ട്രീയത്തിന് അതീതമായി കര്‍ഷക ആഭിമുഖ്യമുള്ള എം.പിമാരുടെ ഒരു ആലോചനയോഗം വിളിച്ചുകൂട്ടാനും കേരളാ കോണ്‍ഗ്രസ്സ് (എം) എം.പിമാര്‍ നേതൃത്വം നല്‍കും. ജനവിരുദ്ധ ആസിയാന്‍ കരാറില്‍ നിന്നും പൊതുജനതാല്‍പര്യ പരിഗണിച്ചു ഇന്ത്യ പിന്മാറണമെന്നും 2019 ഡിസംബറില്‍ നടക്കുന്ന ആസിയാന്‍ കരാര്‍ അവലോകന മീറ്റിംഗില്‍ തന്നെ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ആര്‍.സി.ഇ.പി കരാറില്‍ നിന്നും ഇന്ത്യ താല്‍കാലികമായി പിന്മാറിയെങ്കിലും ഫെബ്രുവരിയില്‍ വീണ്ടും ഇതുമായുള്ള ചര്‍ച്ചകളിലേക്ക് കടക്കുമെന്നും അറിയുന്നത് ആശങ്കാജനകമാണ്. കരാറില്‍ പങ്കാളിയാവില്ല എന്നു ഉറപ്പാക്കണമെന്നും അതുവരെ പ്രക്ഷോഭപരിപാടികള്‍ തുടരുന്നതിനും യോഗം തീരുമാനിച്ചു.  ഡിസംബര്‍ 14 ന് രാവിലെ 10 മണിക്ക് കോട്ടയത്ത് സംസ്ഥാന കമ്മറ്റി യോഗം ചേരുന്നതിനും തീരുമാനമെടുത്തു.

മുന്‍ നിലപാട് പി.ജെ ജോസഫ് വിഴുങ്ങിയെന്നും യോഗം വിലയിരുത്തി. കട്ടപ്പന കോടതിവിധിയെ ഭയന്നിട്ടാണെങ്കിലും വ്യാജലിസ്റ്റുണ്ടാക്കി സംസ്ഥാന കമ്മറ്റി വിളിച്ചുകൂട്ടുവാന്‍ പി.ജെ ജോസഫ് തീരുമാനിച്ചതോടെ തന്നെ ഇക്കാര്യത്തില്‍ അദ്ദേഹം നാളിതുവരെ എടുത്തിരുന്ന നിലപാടുകള്‍ തെറ്റായിരുന്നു എന്ന് സ്വയം സമ്മതിക്കുകയാണ്. ചെയര്‍മാന്റെ മരണത്തോടെ വന്ന ഒഴിവില്‍ വര്‍ക്കിംഗ് ചെയര്‍മാന് ചെയര്‍മാനാകാന്‍ കഴിയില്ലെന്നും സമവായമല്ല ഭൂരിപക്ഷ തീരുമാനമാണ് ചെയര്‍മാന്‍ തെരെഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്നും 01.11.2019 ലെ കട്ടപ്പന സബ്‌കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

ഇത് പി.ജെ ജോസഫ് നാളിതുവരെ എടുത്ത നിലപാടുകള്‍ക്ക് ഏറ്റ തിരിച്ചടിയാണ്. പി.ജെ ജോസഫ് സംസ്ഥാന കമ്മറ്റി വിളിച്ചുകൂട്ടുന്നതിലും കുതന്ത്രങ്ങള്‍ മെനയുകയാണ്. കൃത്രിമമായി പി.ജെ ജോസഫ് സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നു എന്ന് മനസ്സിലാക്കിയ കമ്മീഷന്‍ ജോസഫിനൊപ്പമുള്ള അംഗങ്ങളുടെ ലിസ്റ്റ് നല്‍കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അതിന്റെ ഒരു കോപ്പി ജോസ് കെ.മാണിക്ക് നല്‍കിയതിന് ശേഷം മാത്രമെ കമ്മീഷന് നല്‍കാവൂ എന്നും കത്തിലൂടെ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 26 ന് ജോസഫ് വിഭാഗം കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സംസ്ഥാന കമ്മറ്റി അംഗങ്ങളില്‍ പലരും പാര്‍ട്ടി പ്രാഥമിക അംഗത്വം പോലുമില്ലാത്ത വ്യാജന്മാരാണ് .ഇക്കാര്യത്തില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഉടന്‍ തന്നെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം എടുക്കും.

2018 ഏപ്രില്‍ 20 ന് കെ.എം മാണിയെ ചെയര്‍മാനായി തെരെഞ്ഞെടുത്ത സംസ്ഥാന കമ്മറ്റി യോഗത്തിന്റെ ഹാജര്‍ ബുക്കും മിനിറ്റ്‌സും തന്റെ പക്കലുണ്ടെന്ന് തൊടുപുഴ ഇടുക്കി കോടതികളില്‍ ജോയി എബ്രഹാം സത്യവാങ്മൂലം നല്‍കിയതാണ്. 30.04.2018 ന് കേന്ദ്രതതെഞ്ഞെഞ്ഞെടുപ്പ് കമ്മീഷന് കെ.എം മാണിയും ജോയി എബ്രഹാമും കൂടി ഒപ്പിട്ട് അയച്ച കത്തിലും 20.04.2018 ലെ സംസ്ഥാന കമ്മറ്റിയില്‍ 351 പേര്‍ ഒപ്പിട്ടതായി അറിയിച്ചിരുന്നു.

ഈ 351 പേര്‍ ഉള്‍പ്പെടുന്ന സംസ്ഥാന കമ്മറ്റിയെ ഒഴിവാക്കി പുതുതായി ഒരു ലിസ്റ്റാണ് പി.ജെ ജോസഫും ജോയി എബ്രഹാമും ഈ അടുത്തിടെ തെരെഞ്ഞടുപ്പ് കമ്മീഷന് നല്‍കിയത്. സംസ്ഥാന കമ്മറ്റിയുടെ ഹാജര്‍ ബുക്ക് തന്റെ കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന ജോയി എബ്രഹാം കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും അത് കോടതിയില്‍ ഹാജരാക്കിയില്ല എന്നു 03.08.2019 ലെ ഇടുക്കി കോടതി വിധിയില്‍ തന്നെ രേഖപ്പെടുത്തിയിരുന്നു. വ്യാജ സംസ്ഥാന കമ്മറ്റി ലിസ്റ്റുണ്ടാക്കാനാണ് അന്ന് കോടതി ആവശ്യപ്പെട്ടിട്ടും ഹാജര്‍ ബുക്ക് നല്‍കാതിരുന്നത്.

പി.കെ സജീവ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, പി.ടി ജോസ്, ജോസഫ് എം.പുതുശ്ശേരി എക്‌സ്.എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, ജോബ് മൈക്കിള്‍, പി.എം മാത്യു എക്‌സ്.എം.എല്‍.എ തുടങ്ങിയവര്‍ പ്രസംഗിച്ചു.

jose k mani
Advertisment