Advertisment

കോട്ടയം ജില്ലയില്‍ 55 സ്‌കൂള്‍ ലൈബ്രറികള്‍ക്ക്‌ 55 പുസ്‌തകങ്ങള്‍ വീതം : ലൈബ്രറി ബുക്ക്‌ ചലഞ്ച്‌ ക്യാമ്പയിനുമായി വിദ്യാര്‍ഥി സംഘടന

New Update

publive-image

Advertisment

കോട്ടയം : കോട്ടയം നോളജ്‌ ഹബ്ബാക്കി (അറിവിന്റെ കേന്ദ്രം) മാറ്റുന്നതിന്‌ ജോസ്‌ കെ.മാണി എം.പി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ അറിയിച്ചുകൊണ്ട്‌ കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്‌ (എം) 55-ാം ജന്മദിനത്തോടനുബന്ധിച്ച്‌ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 55 സ്‌കൂള്‍ ലൈബ്രറികള്‍ക്ക്‌ 55 പുസ്‌തകങ്ങള്‍ വീതം കൈമാറുന്നു.

വായനയുടെ സന്ദേശം സമൂഹത്തില്‍ എത്തിക്കുന്നതിന്‌ വേണ്ടി തയ്യാറാക്കിയിരിക്കുന്ന പ്രചരണ വാഹനത്തിന്റെ ഫ്‌ളാഗ്‌ഓഫും പുസ്‌തക സമാഹരണത്തിന്റെ ഉദ്‌ഘാടനവും ജോസ്‌ കെ.മാണി എം.പി ഇന്ന്‌ ഉച്ചയ്‌ക്ക്‌ 1.30 ന്‌ കേരളാ കോണ്‍ഗ്രസ്സ്‌ (എം) സംസ്ഥാന കമ്മറ്റി ഓഫീസില്‍വെച്ച്‌ നിര്‍വഹിക്കും.

ലൈബ്രറി ബുക്ക്‌ ചലഞ്ച്‌ ക്യാമ്പയിന്‍ രണ്ട്‌ ഘട്ടങ്ങളായാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

ആദ്യ ഘട്ടത്തില്‍ ഒക്‌ടോബര്‍ 17 മുതല്‍ 23 വരെ പ്രമുഖസാഹിത്യകാരന്മാര്‍, പുസ്‌തക പ്രസാധകര്‍,സ്‌പോര്‍ണ്‍സര്‍മാര്‍ തുടങ്ങിയവരില്‍ നിന്നും പുസ്‌തകങ്ങള്‍ സമാഹകരിക്കും. കെ.എസ്‌.സി (എം) 55-ാം ജന്മദിനമായ ഒക്‌ടോബര്‍ 24 മുതല്‍ നവംബര്‍ 30 വരെ ജില്ലയിലെ വിവിധ നിയോജകമണ്‌ഡലങ്ങളില്‍ 55 സ്‌ക്കൂളുകളിലായി രണ്ടാം ഘട്ടവും നിര്‍വഹിക്കപ്പെടും.

ഒക്‌ടോബര്‍ 24 ന്‌ പാലായില്‍ കേരളാ കോണ്‍ഗ്രസ്സ്‌ (എം) ചെയര്‍മാന്‍ കെ.എം മാണി എം.എല്‍.എ പുസ്‌തകവിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനും നവംബര്‍ 1 ന്‌ കാഞ്ഞിരപ്പള്ളിയില്‍ എന്‍.ജയരാജ്‌ എം.എല്‍.എ, നവംബര്‍ 6 ന്‌ പൂഞ്ഞാറില്‍ ജോയി എബ്രഹാം എക്‌സ്‌.എം.പി, നവംബര്‍ 9 ന്‌ ചങ്ങനാശ്ശേരിയില്‍ സിഎഫ്‌ തോമസ്‌ എം.എല്‍.എ, നവംബര്‍ 13 ന്‌ വൈക്കത്ത്‌ കേരളാ കോണ്‍ഗ്രസ്സ്‌ (എം) ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം നവംബര്‍ 16 ന്‌ കടുത്തുരുത്തിയില്‍ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, നവംബര്‍ 24 ന്‌ ഏറ്റുമാനൂരില്‍ തോമസ്‌ ചാഴിക്കാടന്‍ എക്‌സ്‌.എം.എല്‍.എനിയോജകമണ്‌ഡലംതല വിതരോണോദ്‌ഘാടനവും നിര്‍വഹിക്കും.

നവംബര്‍ 30 ന്‌ പുസ്‌തക വിതരണത്തിന്റെ സമാപനം ജോസ്‌ കെ.മാണി എം.പി നിര്‍വഹിക്കും.

പദ്ധതി വിശദാംശങ്ങള്‍ക്കും പുസ്‌തകങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും 9496409001 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും ലൈബ്രറി ബുക്ക്‌ ചലഞ്ച്‌ ജനറല്‍ കണ്‍വീനര്‍ സിറിയക്‌ ചാഴിക്കാടന്‍ അറിയിച്ചു.

kottayam
Advertisment