Advertisment

കോട്ടയത്ത് പിഞ്ചുപെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും പിഴയും

New Update

കോട്ടയം: അച്ഛനും അമ്മയും ഇല്ലാത്ത സമയം നോക്കി വീടിനു സമീപത്തെ കടയിലെത്തി പിഞ്ചു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവ്. മകളുടെ വിവാഹം ക്ഷണിക്കാനെത്തിയപ്പോഴാണ് പ്രതി മകളുടെ പ്രായം പോലുമില്ലാത്ത പിഞ്ചുകുഞ്ഞിനെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.

Advertisment

publive-image

കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫി ( തങ്കച്ചന്‍ -54) നെയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (പോക്‌സോ കോടതി) ജഡ്ജി ജി.ഗോപകുമാര്‍ ശിക്ഷിച്ചത്.

രണ്ടു വകുപ്പുകളിലായി ഏഴുവര്‍ഷം കഠിനതടവും 45,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ അഞ്ചുവര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതിയാകും. പ്രോസിക്യൂഷനു വേണ്ടി 9 സാക്ഷികളെയും, പ്രതിഭാഗത്തിന് വേണ്ടി ഒരു സാക്ഷിയെയും വിസ്തരിച്ചു.

പോക്‌സോ നിയമം 9 എം വകുപ്പു പ്രകാരം അഞ്ചുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ഐ.പി.സി 354 ആം വകുപ്പ് പ്രകാരം രണ്ടുവര്‍ഷം കഠിന തടവും 20,000 രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ അഞ്ചുവര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതിയാവും. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വകുപ്പിലുമായി മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.

2013 ഒക്ടോബര്‍ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ ജോസഫിന്റെ മകളുടെ വിവാഹം ക്ഷണിക്കുന്നതിനായാണ് ഇയാള്‍ കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ വീട് വൃത്തിയാക്കുന്ന ജോലിയിലായിരുന്നു. പെണ്‍കുട്ടി ഇവരുടെ വീടിന്റെ മുന്നിലുള്ള കടയിലുമായിരുന്നു. ഈ സമയം കടയില്‍ കയറിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സംഭവം കണ്ട പെണ്‍കുട്ടിയുടെ മാതാവാണ് കേസിലെ സാക്ഷി. തുടര്‍ന്ന് മാതാവിന്റെയും പിതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. എം.എന്‍. പുഷ്‌കരന്‍ കോടതിയില്‍ ഹാജരായി.

Advertisment